LiveTV

Live

Kerala

ശബരിമലയിലെ ഡോണർ ഹൗസുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് 

ശബരിമലയിലെ ഡോണർ ഹൗസുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ്. ദേവസ്വം താല്ക്കാലിക ജീവനക്കാരിൽ ചിലരെ ഉപയോഗിച്ച് വിവിധ ട്രാവല്‍ ഏജൻസികളാണ് മുൻകൂറായി റൂം ബുക്ക് ചെയ്ത ശേഷം തട്ടിപ്പ് നടത്തുന്നത്.

ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാൻ വേണ്ടിയാണ് ഡോണർ ഹൗസുകളിൽ മുറികൾ അനുവദിക്കുന്നത്. സന്നിധാനത്ത് ഡോണർ ഹൗസുകൾ നിർമ്മിച്ചവർക്ക് വർഷത്തിൽ 4 ദിവസം സൗജന്യമായും, 10 ദിവസം പണം കൊടുത്തും താമസിക്കാം. ബാക്കി ദിവസങ്ങളിൽ മുറികൾ ദേവസ്വത്തിന് കൈമാറണം. എന്നാൽ ദേവസ്വം താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് ഇവിടെ ബുക്ക് ചെയ്യുന്ന മുറികളിൽ വിവിധ ടൂർ ഓപ്പറേറ്റർമാർ പല തവണ തീർത്ഥാടകരെ താമസിപ്പിച്ച് വൻ തുക വാങ്ങുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ .

ഇത്തരത്തിൽ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന മുറികൾ തിരികെ പിടിക്കണമെന്ന് ദേവസ്വം വിജിലൻസ്, ബോർഡിന് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ അക്കോമഡേഷന്‍ ഓഫീസിലെത്തുന്ന തീർത്ഥാടകർക്ക് മുറി ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണ്.ഇത് ബോർഡിന് വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഡോണർ ഹൗസ് മുൻകൂറായി ബുക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് താത്കാലിക ജീവനക്കാരെ ദേവസ്വം വിജിലൻസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.