LiveTV

Live

Kerala

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹെെകോടതി വിശദീകരണം തേടി

യഥാസമയം കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് ജില്ല ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കിയത്

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹെെകോടതി വിശദീകരണം തേടി

വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു.

കെൽസ ചെയർമാൻ കൂടിയായ സി.കെ അബ്ദുൾ റഹിമിന്റെ കത്തിന്റെ അടിസ്ഥാത്തിലാണ് കോടതി സ്വമേധയാ കേസടുത്തത്. എയ്ഡഡ് സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.

യഥാസമയം കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് ജില്ല ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കിയത്.