LiveTV

Live

Entertainment

‘’നട്ടെല്ലിലൂടെ ഒരു വിറയല്‍; ഇത് അനുവദിക്കരുത്’’: പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർവതി

പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായത്. 

‘’നട്ടെല്ലിലൂടെ ഒരു വിറയല്‍; ഇത് അനുവദിക്കരുത്’’: പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർവതി

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാർവതി രംഗത്ത്. ''നട്ടെല്ലിലൂടെ ഒരു വിറയല്‍. ഇത് സംഭവിക്കാന്‍ അനുവദിക്കരുതെന്നും പാര്‍വതി ട്വിറ്ററിൽ കുറിച്ചു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെയാണ് പ്രതികരണം പങ്കുവെച്ച് പാര്‍വതി രംഗത്തുവന്നത്.

പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായത്. 105 നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ശിവസേനയും ബി.എസ്.പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നേരത്തെ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന സി.പി.എം എം.പി കെ.കെ രാഗേഷിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. നേരത്തെ ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെ അവഗണിച്ചാണ് ബില്‍ ലോക്സഭയില്‍ പാസാക്കിയത്. 80 ന് എതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്‍ ലോക്സഭ കടന്നത്.

പൗരത്വ ഭേദഗതി ബില്‍; കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും 
Also Read

പൗരത്വ ഭേദഗതി ബില്‍; കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും 

പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുസ്‍ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ അമുസ്‍ലിംകള്‍ക്ക് പൗരത്വം ഉറപ്പാക്കുകയാണ് ബില്ലിലെ ഭേദഗതി. 1955 ലെ പൗരത്വ ബില്ലിലാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തുന്നത്. ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്താൻ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബില്ല്. മുമ്പ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രമായിരുന്നു പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വർഷമായി ചുരുങ്ങും. മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് ആശ്രയമായിട്ടാണ് ഈ ബിൽ എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

പൗരത്വ ഭേദഗതി ബില്‍; രണ്ട്  റെയില്‍വേ സ്റ്റേഷന് തീയിട്ടു, പ്രതിഷേധം ശക്തമാകുന്നു
Also Read

പൗരത്വ ഭേദഗതി ബില്‍; രണ്ട്  റെയില്‍വേ സ്റ്റേഷന് തീയിട്ടു, പ്രതിഷേധം ശക്തമാകുന്നു

എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം നല്‍കുന്നില്ല. പാകിസ്താനിൽ അഹ്മദീയ മുസ്‍ലിം വിഭാഗവും ശിയാ മുസ്‍ലിംകളും കടുത്ത വിവേചനമാണ് അനുഭവിക്കുന്നത്. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‍ലിംകളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നു. പക്ഷേ ഇവരെയൊക്കെ ബില്‍ പൂര്‍ണമായും തഴയുകയാണ്. മുസ്‍ലിംകൾക്ക് മറ്റ് ഇസ്‍ലാമിക രാജ്യങ്ങളിൽ അഭയം തേടാമെന്നാണ് ഇതിന് മറുപടിയായി കേന്ദ്രസർക്കാർ പറയുന്നത്. മുസ്‍ലിംകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ് ബില്‍ എന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യത എന്ന മൗലിക അവകാശം നിഷ്കര്‍ഷിക്കുന്ന ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.