LiveTV

Live

Kerala

ബാലാവകാശ കമ്മീഷൻ ചെയർമാൻ സുരേഷിന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ തീരുമാനം

കമ്മീഷന് ഇതുവരെ സേവന വേതന വ്യവസ്ഥകൾ ഇല്ലായിരുന്നുവെന്നാണ് വിശദീകരണം

 ബാലാവകാശ കമ്മീഷൻ ചെയർമാൻ സുരേഷിന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ തീരുമാനം

സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നൽകാൻ തീരുമാനം. മന്ത്രിസഭായോഗമണ് തീരുമാനമെടുത്തത്. റീ ബിൽഡ് കേരളയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നൽകിയ പദ്ധതി നിർദേശങ്ങൾ മന്ത്രിസഭ യോഗം അംഗീകരിച്ചു.

ബാലവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷിന് ചീഫ് സെക്രട്ടറിയുടെ പദവിയും വേതനവും നൽകാനാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്. കമ്മീഷന് സേവനവേതന വ്യവസ്ഥകൾ ഇതുവരെ നിശ്ചിയിച്ചിട്ടില്ലായിരുന്നുവെന്ന കാരണമാണ് ഇക്കാര്യത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്.മനുഷ്യാവകാശ കമ്മീഷൻ,വനിതാകമ്മീഷൻ എന്നിവയ്ക്ക് തുല്യമായ പദവിയാണ് ബാലാവകാശ കമ്മീഷനെന്നും സർക്കാർ വിശദീകരിക്കുന്നു.അതേ സമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ തീരുമാനം അധിക ബാധ്യതയാകുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.തിരുവനന്തപുരത്ത് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിലടക്കം ബാലാവകാശ കമ്മീഷൻ സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് നേരത്തെ വിവാദമായിരുന്നു.

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ മന്ത്രിസഭയോഗം അംഗീകരിച്ചു.ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയുടെ പേരില്‍ ലോക ബാങ്കിന്റെ വികസന വായ്പയില്‍ നിന്നും നടപ്പാക്കും.പൊതുഭരണവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സൈനിക് വെല്‍ഫെയല്‍, പ്രിന്റിംഗ്& സ്റ്റേഷനറി വകുപ്പുകളുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് പൊതുഭരണവകുപ്പിന്റെ അധിക ചുമതല നല്‍കാനും മന്ത്രിസഭയോഗം തീരുമാനിച്ചു