LiveTV

Live

Kerala

കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരത്ത് അമ്മക്ക് മകന്റെ ക്രൂരമര്‍ദ്ദനം

വെള്ളയായിനി സ്വദേശി നാദിര്‍ഷയാണ് അമ്മയെ മര്‍ദിച്ചത്

 കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരത്ത് അമ്മക്ക് മകന്റെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം നേമത്ത് മകന്‍ അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വെള്ളയായിനി സ്വദേശി നാദിര്‍ഷയാണ് അമ്മയെ മര്‍ദിച്ചത്. വീഡിയോ കണ്ട് പൊലീസ് അമ്മയെ കാണാനെത്തിയെങ്കിലും പരാതിയില്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. എന്നാല്‍ നേരത്തെ സ്കൂട്ടര്‍ കത്തിച്ച കേസില്‍ നാദിര്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തു.

നടുറോഡിലിട്ടാണ് ഇയാള്‍ അമ്മയെ മര്‍ദ്ദിക്കുന്നത്. കണ്ടു നിന്ന ആള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ ഇടുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട നേമം പൊലീസ് അമ്മയെ കണ്ട് മൊഴിയെടുത്തപ്പോള്‍ മകന്‍ മര്‍ദ്ദിച്ചില്ലെന്നും പരാതിയില്ലെന്നുമായിരുന്നു അമ്മ പറഞ്ഞത്. ഇതോടു കൂടി സംഭവത്തില്‍ പൊലീസിന് കേസെടുക്കാന്‍ സാധിച്ചില്ല. നാദിര്‍ഷ സ്ഥിരം അമ്മയെയും ബന്ധുക്കളെയും മര്‍ദ്ദിക്കാറുണ്ട്. ഇയാള്‍ കേസുകളിലെ സ്ഥിരം പ്രതിയാണ്. നാദിര്‍ഷാ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഇയാള്‍ അമ്മയെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.