LiveTV

Live

Kerala

കൊല്ലത്ത് വീട്ടമ്മയെ അയല്‍വാസി കുത്തിക്കൊന്നു

അയൽവാസിയായ അനീഷിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു

 കൊല്ലത്ത് വീട്ടമ്മയെ അയല്‍വാസി കുത്തിക്കൊന്നു

കൊല്ലം പെരുമ്പുഴയിൽ വീട്ടമ്മയെ കൊലപ്പെടുത്തി. സംഭവത്തില്‍ അയൽവാസിയായ അനീഷിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

മകളെ സ്‌കൂളിലാക്കി മടങ്ങുന്നതിനിടെ രാവിലെ ഒമ്പതുമണിക്ക് വീടിന് മുന്നിൽ വെച്ചാണ് ഷൈലക്ക് കുത്തേറ്റത്. ബൈക്കിലെത്തിയ അനീഷ് കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഷൈലയെ കുത്തിവീഴ്ത്തി.കുത്തിയശേഷം സംഭവ സ്ഥലത്ത് തന്നെ കത്തിയുമായി നിന്ന അനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഷൈലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അനീഷും ഷൈലയും തമ്മിൽ നാളുകളായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഷൈല തന്നെ ഒഴിവാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. ഷൈലയുടെ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളുണ്ട്. ഷൈലയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.