LiveTV

Live

Kerala

പട്ടിണി മൂലം കുട്ടികള്‍ മണ്ണ് വാരി തിന്നെന്ന റിപ്പോര്‍ട്ടില്‍ വീഴ്ച പറ്റിയെന്ന് ശിശുക്ഷേമസമിതി

പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലാണ് ദീപക് നിലപാട് അറിയിച്ചത്

പട്ടിണി മൂലം കുട്ടികള്‍ മണ്ണ് വാരി തിന്നെന്ന റിപ്പോര്‍ട്ടില്‍ വീഴ്ച പറ്റിയെന്ന് ശിശുക്ഷേമസമിതി

പട്ടിണി മൂലം കുട്ടികള്‍ മണ്ണി തിന്നെന്ന നിലപാടില്‍ വീഴ്ച പറ്റിയെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലാണ് ദീപക് നിലപാട് അറിയിച്ചത്. ശിശുക്ഷേമ സമിതിയിലെ കൌണ്‍സിലര്‍മാരുടെ റിപ്പോര്‍ട്ടനുസരിച്ചാണ് മണ്ണ് തിന്നെന്ന് പറഞ്ഞത് . പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും ആദ്യഘട്ടത്തില്‍ സമാന നിലപാടാണ് എടുത്തതെന്നും ദീപക് വ്യക്തമാക്കി.

 കുട്ടികളെ പട്ടിണി മൂലം ശിശുക്ഷേമ സമിതിയെ ഏല്‍പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
Also Read

കുട്ടികളെ പട്ടിണി മൂലം ശിശുക്ഷേമ സമിതിയെ ഏല്‍പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം കൈതമുക്കിലാണ് പട്ടിണി മൂലം കുട്ടികള്‍ മണ്ണ് വാരിത്തന്നത്. തുടര്‍ന്ന് കുട്ടികളെ ശിശുക്ഷേമസമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ആറ് കുട്ടികളിൽ 4 പേരെ ശിശുക്ഷേമസമിതിയെ ഏൽപിച്ചു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തിരുന്നു.

കൈതമുക്കിലെ കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ 
Also Read

കൈതമുക്കിലെ കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍