LiveTV

Live

Kerala

ലൈംഗികാതിക്രമ കേസുകളില്‍ ജാഗ്രത വേണം; നിരപരാധി പ്രതി ചേര്‍ക്കപ്പെട്ടാല്‍ അയാളാണ് ഇരയെന്ന് കോടതി

കോട്ടയം പാമ്പാടിയിലെ പോക്സോ കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ലൈംഗികാതിക്രമ കേസുകളില്‍ ജാഗ്രത വേണം; നിരപരാധി പ്രതി ചേര്‍ക്കപ്പെട്ടാല്‍ അയാളാണ് ഇരയെന്ന് കോടതി

ലൈംഗികാതിക്രമ കേസുകളില്‍ പൊലീസും പ്രോസിക്യൂഷനും ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി. അനാവശ്യമായി പ്രതി ചേര്‍ക്കപ്പെട്ടാല്‍ അവരാകും സംഭവത്തിലെ ഇരകളെന്നും കോടതി ചൂണ്ടിക്കാട്ടി. കോട്ടയം പാമ്പാടിയിലെ പോക്സോ കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കോട്ടയം പാമ്പാടിയില്‍ 13കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനി സ്കൂള്‍ ബസില്‍ പീഡനത്തിനിരയായെന്ന പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ബസിന് പിന്‍സീറ്റില്‍ എത്തി തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ മൊഴി. തൊട്ടടുത്ത സീറ്റിലിരുന്ന രണ്ട് കുട്ടികളുടെ മൊഴിയില്‍ ഇത്തരമൊരു സംഭവം നടന്നതായി കണ്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നിന്നും ഈ കേസ് തെറ്റായി രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമാണെന്ന് കോടതി കണ്ടെത്തി.

ഭര്‍ത്താവ് പെണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭാര്യയെ കൊന്നു: രണ്ട് പേരും അറസ്റ്റില്‍
Also Read

ഭര്‍ത്താവ് പെണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭാര്യയെ കൊന്നു: രണ്ട് പേരും അറസ്റ്റില്‍

ലൈംഗികാതിക്രമ പരാതികളില്‍ ഏറെ ജാഗ്രതയോടെ വേണം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനെന്ന് കോടതി നിര്‍ദേശം നല്‍കി. പൊലീസും പ്രോസിക്യൂഷനും ഇതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം. നിരപാധിയായ ഒരാള്‍ ഇത്തരം കേസുകളില്‍ പ്രതിയായാല്‍ അയാളായിരിക്കും ഈ കേസുകളിലെ യഥാര്‍ഥ ഇരയെന്നും കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് കോട്ടയം സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഈ കേസിലെ എല്ലാ നടപടികളും റദാക്കാനും കോടതി നിര്‍ദേശം നല്‍കി.