LiveTV

Live

Kerala

അപകടം പറ്റിയ വിദ്യാര്‍ഥിയെ ടി.സി നല്‍കി പറഞ്ഞുവിട്ടു

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കോളേജ് അദ്ദേഹത്തിന് ടി.സി നല്‍കുകയായിരുന്നു

അപകടം പറ്റിയ വിദ്യാര്‍ഥിയെ ടി.സി നല്‍കി പറഞ്ഞുവിട്ടു

അപകടം പറ്റിയ എഞ്ചിനീയറിങ് വിദ്യാര്‍ഥിക്ക് കോട്ടയം മംഗളം എഞ്ചിനിയേഴ്സ് കോളജ് ടി.സി നല്‍കി പറഞ്ഞുവിട്ടെന്ന് പരാതി. വിദ്യാര്‍ഥിയെ ഒഴിവാക്കാനായി കോളജ് തന്നെ വ്യാജ ടി.സി അപേക്ഷ ഉണ്ടാക്കിയെന്ന് വിദ്യാര്‍ഥിയായ ജയിംസ് പറയുന്നു. അപകടം പറ്റി ചികിത്സയിലുള്ള ജയിംസ് ആശുപത്രി കിടക്കയില്‍ നിന്ന് അദാലത്തിനെത്തി. സാങ്കേതിക സര്‍വകലാശാലയത്തിലെത്തിയ ജയിംസ് വി.സിയെ കാണാനായി കാത്തിരിക്കുന്നു.

കോട്ടയം മംഗളം എഞ്ചിനിയേഴ്സ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്ന ജയിംസിന് വലിയൊരു വാഹനാപകടം സംഭവിക്കുകയായിരുന്നു. മാസങ്ങളായി ചികിത്സയിലാണ്. ഒമ്പത് മാസത്തോളമായി കോളജില്‍ പോകാനായിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കോളജ് വിദ്യാര്‍ഥിക്ക് ടി.സി നല്‍കുകയായിരുന്നു. താന്‍ ആവശ്യപ്പെടാതെയാണ് ടി. സി നല്‍കിയതെന്നും ജയിംസ് ആരോപിക്കുന്നു. എന്നാല്‍ വിദ്യാര്‍ഥി ടി.സി ആവശ്യപ്പെട്ടുള്ള അപേക്ഷ കോളജ് അധികൃതര്‍ ഡീനിനെ കാണിച്ചു. അത് വ്യാജമാണെന്നും താന്‍ അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടില്ലെന്നും ജയിംസ് വ്യക്തമാക്കുന്നു. നിലവില്‍ അദാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. വി.സിയെ കാണാന്‍ കാത്തുനില്‍ക്കുകയാണ്.