LiveTV

Live

Kerala

ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് പരാതി

1999ല്‍ എം.കെ മുനീര്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരിക്കെ കൊണ്ടുവന്ന പ്രത്യേക ഉത്തരവ് പ്രകാരമാണ് സ്ഥിരപ്പെടുത്തപ്പെട്ട ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് അത് വരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതായത്.

 ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് പരാതി

1990ന് ശേഷം സ്ഥിരപ്പെടുത്തിയ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ആരോപണം. 99 വരെ സ്ഥിരപ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്ക് സാധാരണ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സ്ഥിരപ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്ക് ശമ്പളം ഒഴികെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി.

1999ന് ശേഷം സ്ഥിരപ്പെട്ട ഭിന്നശേഷിക്കാരന് അപായം സംഭവിച്ചാല്‍ ആശ്രിത നിയമനം ലഭിക്കില്ല. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ഇത്തരത്തിലുള്ള നിരവധി ആനുകൂല്യങ്ങളാണ് ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കാതിരിക്കുന്നത്. ഈ അനീതി പരിഹരിച്ച് ഭിന്നശേഷിക്കാരെയും സാധാരണ ജീവനക്കാരെ പോലെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

1999ല്‍ എം.കെ മുനീര്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരിക്കെ കൊണ്ടുവന്ന പ്രത്യേക ഉത്തരവ് പ്രകാരമാണ് സ്ഥിരപ്പെടുത്തപ്പെട്ട ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് അത് വരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതായത്. ആശ്രിത നിമയനത്തിന് പുറമെ പ്രമോഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഈ ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു. 1999ന് ശേഷം സ്ഥിരം നിയമനം ലഭിച്ച സംസ്ഥാനത്തെ 2977 ജീവനക്കാരാണ് ഇങ്ങനെ വര്‍ഷങ്ങളായി ഒരേ തസ്തികയില്‍ പ്രമോഷന്‍ പോലും നിഷേധിക്കപ്പെട്ട് ജോലി ചെയ്യേണ്ടിവരുന്നത്.