LiveTV

Live

Kerala

സ്ത്രീ അതിക്രമം; രാജ്യത്തിന്റെ ഞെട്ടല്‍ ഇരട്ടത്താപ്പെന്ന് വനിതാ കമ്മീഷന്‍

‘പ്രതികളെ വെടിവെച്ച് കൊല്ലുന്നതിനോട് വനിതാ കമ്മീഷന് യോജിപ്പില്ല’

സ്ത്രീ അതിക്രമം; രാജ്യത്തിന്റെ ഞെട്ടല്‍ ഇരട്ടത്താപ്പെന്ന് വനിതാ കമ്മീഷന്‍

സ്ത്രീ പീഡനങ്ങൾ വർദ്ധിക്കുമ്പോഴുള്ള രാജ്യത്തിന്റെ ഞെട്ടൽ ഇരട്ടത്താപ്പാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ. കേരളത്തിൽ ഉൾപ്പടെ പീഡനങ്ങള്‍ക്ക് ഇരകളായവര്‍ക്ക് പേരും മുഖവും നഷ്ടപ്പെടുമ്പോൾ പ്രതികൾ സമൂഹത്തിൽ മാന്യൻമാരായി കഴിയുന്നുവെന്നും ജോസഫൈൻ പറഞ്ഞു.

രാജ്യത്ത് സ്ത്രീകൾ അരക്ഷിതരാണ്. സ്ത്രീകൾക്കെതിരെ അക്രമം വർദ്ധിക്കുന്നു. കേസുകളുടെ നിയമ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതാണ് അക്രമം വർദ്ധിക്കാൻ കാരണം.

പ്രതികളെ വെടിവെച്ച് കൊല്ലുന്നതിനോട് വനിതാ കമ്മീഷന് യോജിപ്പില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. കോഴിക്കോട് കക്കോടിയിൽ വനിതാ കമ്മീഷൻ സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു.