LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു

സെക്രട്ടറി സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സസ്പെന്‍ഷന്‍

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു

മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് പൊലീസ് പ്രതി ചേർത്ത തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറി സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സസ്പെന്‍ഷന്‍. രാധാകൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.

രാധാകൃഷ്ണനും മറ്റ് പ്രസ് ക്ലബ് ഭാരവാഹികൾക്കും എതിരായ മുദ്രാവാക്യവുമായാണ് വനിതാ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിൽ നിന്നും പ്രസ് ക്ലബിലേക്ക് മാർച്ച് നടത്തിയത്. വനിതാ മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി പുരുഷ മാധ്യമപ്രവർത്തകരും മാർച്ചിനെ അനുഗമിച്ചു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു

രാജ്യത്തെ മുഴുവൻ മാധ്യമപ്രവർത്തകർക്കും അപമാനമായ സംഭവത്തിൽ രാധാകൃഷ്ണ പുറത്താക്കാകാതെ ഒരു ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് വനിതാ മാധ്യമ പ്രവർത്തകർ വ്യക്തമാക്കി. ഗീതാ നസീർ ,നെറ്റ്‌വർക്ക് ഓഫ് വിമൺ ഇൻ മീഡിയ മാധ്യമപ്രവർത്തകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി സിനിമാ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ അണിനിരന്നു. നവംബർ 30നാണ് വനിതാ മാധ്യമ പ്രവർത്തകയുടെ വീട്ടിൽ കടന്നു കയറി എം. രാധാകൃഷ്ണൻ സദാചാര ഗുണ്ടായിസം കാണിച്ചത്.