LiveTV

Live

Kerala

വിനോദയാത്രക്കിടെ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് ആഘോഷം

വിനോദയാത്രക്കിടെ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് ആഘോഷം

വിദ്യാര്‍ത്ഥികളുടെ ജീവന്‍ പണയം വെച്ച് വീണ്ടും സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ അതിരു കടന്ന ആഘോഷം. വിനോദ യാത്രക്കിടെ ബസിനു മുകളില്‍ അപകടകരമായ രീതിയില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ജന്‍മദിനാഘോഷം. സംഭവത്തെക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. ടൂറിസ്റ്റ് ബസുകളില്‍ നടത്തുന്ന കര്‍ശന പരിശോധന തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ഈ മാസം ഒന്നിനാണ് സംഭവം .താമരശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അഞ്ച് ബസുകളിലാണ് മൈസൂരിന് വിനോദയാത്രക്ക് പോയത്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികളിലൊരാളുടെ ജന്‍മദിനാഘോഷമാണ് ഈ കാണുന്നത്.ടൂറിസ്റ്റ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം പൊടി പൊടിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ബസ് ജീവനക്കാരാണ് ആഘോഷം നടത്തിയതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം ഓപ്പറേഷന്‍ തണ്ടറിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു. എന്നാല്‍ പരിശോധനയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.