LiveTV

Live

Kerala

കയര്‍ കേരള ധൂര്‍ത്തല്ല,  നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

103 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പിടാനായി

കയര്‍ കേരള ധൂര്‍ത്തല്ല,  നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്  തോമസ് ഐസക്

കയര്‍ കേരള ധൂര്‍ത്താണെന്നും ഇതുകൊണ്ട് ആര്‍ക്കാണ് നേട്ടമെന്നും ചോദിക്കുന്നവര്‍ക്ക് കണക്കുകള്‍ കൊണ്ട് മറുപടി പറഞ്ഞ് ധനം കയര്‍ വകുപ്പു മന്ത്രിയുടെ അവലോകനം. 399 കോടി രൂപയുടെ ഓർഡര്‍ ലഭിച്ചു. 103 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പിടാനായി. ഇൻഡ്യയിലെ ആഭ്യന്തര വിപണിയിൽ മാത്രം ചുരുങ്ങിയത് 50000 ടൺ ഭൂവസ്ത്രത്തിന് ഉറച്ച വിപണിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കയർ വ്യവസായത്തിന് ഉൽപാദക സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പാക്കാനായത് മറ്റൊരു നേട്ടമായി ചൂണ്ടിക്കാട്ടുന്നു. കയർ വ്യവസായം നിലവിലുള്ള സംസ്ഥാന മന്ത്രിമാരുടെ സമ്മേളനം മാർച്ച് രണ്ടാം വാരം ആലപ്പുഴയിൽ നടക്കും. ഭൂവസ്ത്ര കമ്പോളത്തിന്റെ വികസനത്തിനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്, ഖനി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ഹിമാലയൻ സംസ്ഥാനങ്ങൾ എന്നിവയെയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

റിലയൻസ്, രത്‌നഗിരി ഇംപക്‌സ്, വിശാൽ മെഗാ മാർട്ട്, ഡി മാർട്ട്, ഷോപ്പേ്ററഴ്‌സ് സ്റ്റോപ്പ്, ട്രൈഫെഡ്, ഫ്യൂമ, സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ് എന്നീ മാർക്കറ്റ് ചെയിൻ സ്റ്റോറുകളുമായുള്ള കരാറിലൂടെ ഇവരുടെ വ്യാപാരസ്ഥാപനങ്ങളിൽ കയർ ഉൽപന്നങ്ങൾക്ക് ഒരു സ്റ്റാൻഡ് ഉറപ്പാക്കാനായതായി മന്ത്രി പറഞ്ഞു.

80 ചകിരി മില്ലുകൾക്കുള്ള ധാരണാപത്രം ഒപ്പിട്ടു. ഇതിലൂടെ ചകിരിയുടേയും കയറിന്റെയും ഉൽപാദനം വർധിപ്പിക്കാനാകും. കയർ ഉൽപാദനത്തിനായി 1650 ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങൾ കൂടി സ്ഥാപിക്കും. ഭൂവസ്ത്ര ഉൽപാദനത്തിന് 300 പരമ്പരാഗത ജിയോടെക്‌സ്റ്റയിൽസ് തറികളും 200 ഓട്ടോമാറ്റിക് തറി യൂണിറ്റുകളും സ്ഥാപിക്കും. സർവ്വീസ് സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കൺസോർഷ്യം തുടങ്ങിയവയിലൂടെ തൊണ്ട് സംഭരിക്കാനാണ് തീരുമാനം.

ഇതിലൂടെ കയർ തൊഴിലാളികൾക്ക് ലഭിക്കുന്ന നേട്ടങ്ങളും മന്ത്രി പങ്കുവച്ചു. സർക്കാർ സഹായം പ്രതിവർഷം 66 കോടിയായിരുന്നത് ഇപ്പോൾ 200 കോടി രൂപയാക്കി. 2020-21ൽ തൊഴിൽ ദിനങ്ങൾ 400 ആക്കി വർധിപ്പിക്കും. സഹകരണ സംഘങ്ങളിലെ തൊഴിലാളികളുടെ ശരാശരി വാർഷിക വരുമാനം ഇപ്പോൾ 29,088 രൂപയാണ്. ഇത് 2020-201ൽ 50,000 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു.