LiveTV

Live

Kerala

കോര്‍ കമ്മിറ്റിയിലും തീരുമാനമായില്ല; ആരാകും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ?

കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വന്നത്. 

കോര്‍ കമ്മിറ്റിയിലും തീരുമാനമായില്ല; ആരാകും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ?

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമാകാതെ കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗം അവസാനിച്ചു. കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വന്നത്. അതേസമയം, പുതിയ അധ്യക്ഷനെ ചൊല്ലിയുള്ള തർക്കങ്ങൾ പാർട്ടിയിൽ ഇല്ലെന്ന് എം.ടി രമേശ് വ്യക്തമാക്കി. ജനുവരി രണ്ടാം വാരത്തോടെ പുതിയ അധ്യക്ഷനുൾപ്പെടെ സംസ്ഥാന സമിതി രൂപീകരിക്കുമെന്ന് കോർ കമ്മിറ്റി യോഗത്തിന് ശേഷം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.