LiveTV

Live

Kerala

ആംബുലന്‍സ് ലഭിച്ചില്ല; വയനാട്ടില്‍ വൃക്കരോഗിയായ ആദിവാസി യുവാവ് മരിച്ചു, മരണം ബസില്‍ കുഴഞ്ഞ് വീണ്

ആദിവാസി വികസന വകുപ്പിന്റെ ആംബുലന്‍സുകള്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് ബസില്‍ യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു

 ആംബുലന്‍സ് ലഭിച്ചില്ല; വയനാട്ടില്‍ വൃക്കരോഗിയായ ആദിവാസി യുവാവ് മരിച്ചു, മരണം ബസില്‍ കുഴഞ്ഞ് വീണ്

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട്ടില്‍ വൃക്കരോഗിയായ ആദിവാസി യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കാനാണ് ആംബുലന്‍സ് ലഭിക്കാതിരുന്നത്. ആദിവാസി വികസന വകുപ്പിന്റെ ആംബുലന്‍സുകള്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് ബസില്‍ യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. വയനാട്ടിൽ വൃക്കരോഗിയായ ആദിവാസി യുവാവിനെ മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല. ബസ് യാത്രക്കിടെ കുഴഞ്ഞ് വീണ 24 കാരൻ മരിച്ചു.

വയനാട് തരുവണ 7/4 കോക്കടവ് സ്വദേശിയായ കായലിക്കൽ ബാലന്റെ മകൻ ബിജിത്താണ് മരിച്ചത്. ഡയാലിസിസിന് ആയി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകാൻ ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ബസില്‍ യാത്ര ചെയ്യവെയാണ് ബിജിത്ത് കുഴഞ്ഞുവീണത്. പിന്നീട് വൈത്തിരി ഗവൺമെന്റ് ആശുപത്രിയിൽ വെച്ച് മരിച്ചു. മാനന്തവാടിയിൽ ആദിവാസി വികസന വകുപ്പിന് കീഴിലുള്ള രണ്ട് ആംബുലൻസുകളും ഒഴിവില്ലാത്തതിനാലാണ് ബിജിത്തിന് ബസ്സിൽ യാത്ര ചെയ്യേണ്ടി വന്നത്.

പ്ലസ് ടു പഠിക്കുന്ന കാലത്താണ് ബിജിത്തിന് വൃക്കരോഗം പിടികൂടിയതും ഡയാലിസിസ് ആരംഭിക്കുന്നതും. പിന്നീട് അമ്മയുടെ വൃക്ക മാറ്റി വെച്ചു. അതും കേടായതോടെ അച്ഛൻ വൃക്ക നൽകാൻ തയ്യാറായി ഓപ്പറേഷനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ബിജിത്ത് ബസ്സിൽ കുഴഞ്ഞു വീണ് മരിക്കുന്നത്. ആദിവാസി രോഗികൾക്കായുള്ള ആംബുലൻസുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കണമെന്നാണ് ബിജിത്തിന്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.