LiveTV

Live

Kerala

പതിനേഴുകാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ മൂന്നു പേർ കൂടി അറസ്റ്റിൽ

പെൺകുട്ടിയുടെ മാതാവിന്റെ സഹോദരിയും കൊട്ടിയത്ത് ഹോംസ്റ്റേ നടത്തുന്ന ദമ്പതികളുമാണ് പിടിയിലായത്

പതിനേഴുകാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ മൂന്നു പേർ കൂടി അറസ്റ്റിൽ

കൊല്ലത്ത് പതിനേഴുകാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ മൂന്നു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവിന്റെ സഹോദരിയും കൊട്ടിയത്ത് ഹോംസ്റ്റേ നടത്തുന്ന ദമ്പതികളുമാണ് പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ച പത്തുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. കുരീപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചും തിരുവനന്തപുരത്തും കൊല്ലത്തുമുള്ള വിവിധ ഹോംസ്റ്റേകളില്‍ എത്തിച്ചുമാണ് പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കുട്ടിയുടെ അമ്മായിയെയും ലോഡ്ജ് നടത്തിപ്പുകാരായ മൂന്നു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ കുഞ്ഞമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺവാണിഭത്തിന് കുഞ്ഞമ്മയും അമ്മായിയെ സഹായിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതോടൊപ്പം കൊട്ടിയത്ത് ഹോസ്റ്റേ നടത്തുന്ന ഷിജു, മിനി ദമ്പതികളും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ഹോംസ്റ്റെയിൽ വെച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയെ കാഴ്ച വെച്ച് പ്രതികൾ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും പൊലീസ് കണ്ടെത്തി. പത്തോളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.