LiveTV

Live

Kerala

സംസ്ഥാനത്ത് തക്കാളി ഉല്‍പാദനത്തില്‍ വന്‍ കുറവ്

സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് ദിനംപ്രതി വിലവര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തക്കാളി ഉത്പാതനം പകുതിയായി കുറഞ്ഞത്

സംസ്ഥാനത്ത് തക്കാളി ഉല്‍പാദനത്തില്‍ വന്‍ കുറവ്

പച്ചക്കറിക്ക് വില കുതിച്ചുഉയരുന്നതിനിടെ സംസ്ഥാനത്ത് തക്കാളി ഉല്‍പാദനത്തില്‍ വന്‍ കുറവ്. പാലക്കാട് ജില്ലയിലെ എരിത്തിയാംന്പതി,വേലന്താവളം മേഖലയിലെ തക്കാളി ഉല്‍പാദനം പകുതിയായി കുറഞ്ഞു. ഉല്‍പാദനം കുറഞ്ഞത് വിലകയറ്റത്തിന് കാരണമാകുമെന്നാണ് ആശങ്ക. സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് ദിനം പ്രതിവിലവര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടയിലാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി കൃഷിയില്‍ കാര്യമായ വിളവ് ലഭികാത്തത്.തക്കാളി കൃഷിയാണ് വലിയ പ്രതിസന്ധി നേരിടുന്നത്. പ്രധാന പച്ചക്കറി മാര്‍ക്കറ്റായ വേലംതാവളത്ത് 50ശതമാനത്തോളം തക്കാളി വരവില്‍ കുറവ് അനുഭവപെടുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേത്ത് വേലന്താവളത്തുനിന്നും പച്ചക്കറികള്‍ കയറ്റി അയക്കുന്നുണ്ട്.ഉല്‍‌പാദനം കുറഞ്ഞതോടെ കൂടുതല്‍‌ തക്കാളി ഇതര സംസ്ഥാനത്ത് നിന്നും കൊണ്ടുവരേണ്ടിവരും.ഇത് ഇനിയും വിലകയറ്റത്തിന് കാരണമാകും