LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്ത എസ്.ഐക്ക് സ്ഥലംമാറ്റം

കന്റേോണ്‍മെന്റ് സി.ഐക്കെതിരെയും നടപടിക്ക് സാധ്യത

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്ത എസ്.ഐക്ക് സ്ഥലംമാറ്റം

യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ റെയ്ഡ് നടത്തിയ എസ്.ഐയെ സ്ഥലം മാറ്റി. റെയ്ഡിന് നേതൃത്വം നല്‍കിയ സി.ഐക്കെതിരെയും നടപടി ഉണ്ടായേക്കും. ഇരുവരേയും റെയ്ഡിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

റെയ്ഡ് നടത്തിയ കന്റോണ്‍മെന്റ് എസ്.ഐ ബിനുവനയാണ് സ്ഥലം മാറ്റിയത്. ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്. പുതിയ എസ്.ഐ ചാര്‍ജ് എടുത്തിട്ടുണ്ട്. റെയ്ഡിന് നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് സി.ഐക്കെതിരെയും നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇരുവരേയും സി.പി.എം പ്രവര്‍ത്തകര്‍ റെയിഡിന് പിന്നാലെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയും നേതാക്കള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ എന്നറിയപ്പെടുന്ന ഗവ. ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 5 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ഇവിടെ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. എസ്.എഫ്.ഐയുടെ കടുത്ത പ്രതിഷേധത്തിനിടെയും പ്രതികള്‍ക്കായി പരിശോധനകളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് വിവരം.