LiveTV

Live

Kerala

ബി.പി.സിഎല്ലിൽ നടക്കുന്നത് സ്വകാര്യവത്കരണമല്ല കൊള്ളയാണെന്ന് രാഹുല്‍ ഗാന്ധി

പ്രധാന മന്ത്രി സഹായിക്കുന്നത് തന്‍റെ യജമാനമാരെയാണെന്നും രാഹുൽ

ബി.പി.സിഎല്ലിൽ നടക്കുന്നത് സ്വകാര്യവത്കരണമല്ല കൊള്ളയാണെന്ന് രാഹുല്‍ ഗാന്ധി

ബി.പി.സിഎല്ലിൽ നടക്കുന്നത് സ്വകാര്യവത്കരണമല്ല കൊള്ളയാണെന്ന് രാഹുല്‍ ഗാന്ധി. ഇതിലൂടെ പ്രധാന മന്ത്രി സഹായിക്കുന്നത് തന്‍റെ യജമാനമാരെയാണെന്നും രാഹുൽ. ജി.എസ്.ടിയും നോട്ട് നിരോധനവും സമ്പന്നര്‍ക്ക് വേണ്ടിയാണ് നടപ്പിലാക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എറണാകുളത്തെ ബിപിസിഎല്‍ സമരവേദിയല്‍ സംസാരിക്കുകായിരുന്നു രാഹുല്‍. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്.

നിലവില്‍ രാജ്യം ഭിരക്കുന്നത് മോദി സര്‍ക്കാരല്ലെന്നും അംബാനി അദാനി സര്‍ക്കാരണെന്നും രാഹുല്‍ തുറന്നടിച്ചു. രാജ്യത്തെ വൻകിട കോർപറേറ്റ് മുതലാളിമാരുടെ കൈയിലെ ബലൂൺ ആണ് പ്രധാനമന്ത്രി മോദി. അവരുടെ സഹായം ഇല്ലെങ്കിൽ ആ ബലൂൺ പൊട്ടും.അവർക്ക് വേണ്ടിയാണ് മോദി രാജ്യത്തുള്ളതെല്ലാം വിറ്റു തുലയ്ക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സമരത്തിന് പൂർണ പിന്തുണ നൽകിയ രാഹുൽ ബി.പി.സി.എൽ ഉദ്യോഗസ്‌ഥരുമായി കൂടി കാഴ്ച നടത്തി.

പണ്ട് മഹാരാജാക്കന്മാരാണ് ഇന്ത്യയെ വിറ്റതെങ്കിൽ ഇന്ന് ഇന്ത്യയെ വിൽക്കുന്നത് മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. ബി.പി.സിഎല്‍ സ്വകാര്യവത്കണത്തിനെതിരെ സംയുക്ത ട്രൈഡ് യൂണിയനുകള്‍ നടത്തുന്ന സമരം 45 ദിവസം പിന്നിട്ടു. തൊഴിലാളി നേതാക്കളുടെ പരാതികള്‍ കേട്ട ശേഷമായിരുന്നു രാഹുല്‍ സ്വാകര്യവത്കരണ നീക്കം ഉള്‍പ്പെടുയള്ള കേന്ദ്ര നീക്കത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.