LiveTV

Live

Kerala

മീഡിയവണിനും മാധ്യമത്തിനും കയര്‍ കേരള അവാര്‍ഡ്

സംസ്ഥാന സർക്കാരിന്റെ കയർ കേരള അവാർഡ് മീഡിയവൺ ആലപ്പുഴ റിപ്പോർട്ടർ ആർ.ബി സനൂപിന്. 

മീഡിയവണിനും മാധ്യമത്തിനും കയര്‍ കേരള അവാര്‍ഡ്

സംസ്ഥാന സർക്കാരിന്റെ കയർ കേരള അവാർഡ് മീഡിയവൺ ആലപ്പുഴ റിപ്പോർട്ടർ ആർ.ബി സനൂപിന്. കയർ മേഖലയുമായി ബന്ധപ്പെട്ട മികച്ച വികസനോന്മുഖ റിപ്പോർട്ടിംഗിനാണ് പുരസ്ക്കാരം. മികച്ച അച്ചടി മാധ്യമ പുരസ്കാരത്തിന് നിസാര്‍ പുതുവന (മാധ്യമം) അര്‍ഹനായി.

കയര്‍ കേരള 2019 മാധ്യമ പുരസ്കാരങ്ങള്‍

കയര്‍ മേഖലയുമായി ബന്ധപ്പെട്ട മികച്ച വികസനോന്മുഖ റിപ്പോര്‍ട്ടിംഗ്- ആര്‍.ബി സനൂപ് (മീഡിയവണ്‍)

മികച്ച അച്ചടി മാധ്യമ പുരസ്കാരം- നിസാര്‍ പുതുവന (മാധ്യമം)

മികച്ച ചാനല്‍ റിപ്പോര്‍ട്ടിംഗ്- കെ.സി ബിപിന്‍ (മനോരമ ന്യൂസ്)

മികച്ച ന്യൂസ് ഫോട്ടോ- പി. മോഹനന്‍ (ദീപിക)

മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്- ഇര്‍ഫാന്‍ ഇബ്രാഹിം സേട്ട് (ഇ-ടിവി ഭാരത്)

ജൂറിയുടെ പ്രത്യേക പരാമര്‍ശം- കെ.എ ബാബു (മാതൃഭൂമി)

എക്കണോമിക് ടൈംസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്ന ജോ സ്കറിയ, ദി ഹിന്ദു ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായി വിരമിച്ച സി. രതീഷ് കുമാര്‍, ഇന്ത്യാവിഷന്‍, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളില്‍ ബ്രോഡ്കാസ്റ്റിംഗ് ജേണലിസ്റ്റ് ആയിരുന്ന ആരതി മഹേഷ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. വിജയികള്‍ക്ക് കയര്‍ കേരള സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.