LiveTV

Live

Kerala

ദേശീയ പൗരത്വ ബില്ലിനെതിരെ കാന്തപുരം; മോദിയെ കാണും

ബില്‍ മുസ്‍ലിം സമുദായത്തോടുള്ള വിവേചനമാണ്. ബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കാന്തപുരം പറഞ്ഞു. 

ദേശീയ പൗരത്വ ബില്ലിനെതിരെ കാന്തപുരം; മോദിയെ കാണും

ദേശീയ പൗരത്വ ബിൽ നടപ്പാക്കുന്നത് ഭരണഘടനക്ക് വിരുദ്ധമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. ബില്ലിനെതിരെ കോടതിയെ സമീപിക്കും. ബില്‍ മുസ്‍ലിം സമുദായത്തോടുള്ള വിവേചനമാണ്. ബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കാന്തപുരം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പുനപരിശോധന നടത്തണമെന്നും ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവില്ലാതെ എല്ലാവരെയും ഒന്നായി കാണമെന്നും കാന്തപുരം പറഞ്ഞു.