LiveTV

Live

Kerala

സ്ത്രീധനം നല്‍കാത്തതിന്റെ പേരിൽ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കരവാളൂര്‍ സ്വദേശിനി ഹണിമോളുടെ ആരോപണം

സ്ത്രീധനം നല്‍കാത്തതിന്റെ പേരിൽ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

കൊല്ലം പുനലൂര്‍ കരവാളൂരില്‍ സ്ത്രീധനം നല്കാത്തതിന്റെ പേരിൽ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കരവാളൂര്‍ സ്വദേശിനി ഹണിമോളുടെ ആരോപണം.ബന്ധു വീടുകളിലും ഷെല്‍റ്റര്‍ ഹോമിലുമായി കഴിഞ്ഞിരുന്ന ഹണിമോളെയും കുഞ്ഞിനെയും പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു.

കരവാളൂര്‍ സ്വദേശിയായ ബാലചന്ദ്രന്‍ പിള്ള ഭാര്യ ശ്യാമള എന്നിവര്‍ക്കെതിരെയാണ് ഹണിയുടെ പരാതി. വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷം ഭര്‍തൃപിതാവും മാതാവും വീട് പൂട്ടിപ്പോയെന്നാണ് ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഹണി പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സിജി ചന്ദ്രനുമായി മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെതന്നെ സ്ത്രീധനത്തിന്റെ പേരില്‍ തര്‍ക്കവും ബഹളവും തുടങ്ങി.

ഹണിയെ വീട്ടില്‍ നിന്ന് പുറത്താക്കിയത് തന്നെയാണെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കളും പറഞ്ഞു. ബന്ധുവീട്ടിലും പുനലൂരിലെ കന്യാസ്ത്രീ മഠത്തിലുമായിട്ടാണ് കഴിഞ്ഞ ഒരാഴ്ചയായി ഹണിയുടെയും കുഞ്ഞിന്റെയും താമസം. ഇന്നലെ വൈകിട്ട് പത്തനാപുരം ഗന്ധിഭവന്‍ ഇരുവരെയും ഏറ്റെടുത്തു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഹണി.