LiveTV

Live

Kerala

പെൺകുട്ടിയെ മനോരോഗിയാക്കാൻ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണം

തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് , കൂത്താട്ടുകുളം സന്തുല എന്നീ ആശുപത്രികള്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്

പെൺകുട്ടിയെ മനോരോഗിയാക്കാൻ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണം

പ്രണയത്തിന്റെ പേരിൽ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാൻ ശ്രമിച്ച ആശുപത്രികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് , കൂത്താട്ടുകുളം സന്തുല എന്നീ ആശുപത്രികള്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. ആശുപത്രിയിൽ കടുത്ത പീഡനം നേരിട്ടെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പെണ്‍കുട്ടിയെ കോടതി പരാതിക്കാരനായ യുവാവിനൊപ്പം വിട്ടു.

പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പിതാവും സഹോദരനും ചേർന്നാണ് ബി.ഡി.എസ് വിദ്യാർത്ഥിനിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ച ഹൈക്കോടതി പെരുന്തൽമണ്ണ ചെറുകര സ്വദേശിനിയായ പെൺകുട്ടിയെ മോചിപ്പിച്ചത്. തന്നെ ബലമായി പിടിച്ചു കൊണ്ട് പോയി പൈങ്കുളം സേക്രട് ഹാര്‍ട്ട്, കൂത്താട്ടുകുളം സന്തുല എന്നീ ആശുപത്രികളിൽ പൂട്ടിയിട്ട് മരുന്നു നൽകിയെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ആശുപത്രികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിർദേശം നൽകിയത്. പ്രണയത്തിൽ നിന്ന് പിൻതരിപ്പിക്കാനാണ് മാതാപിതാക്കൾ ആശുപത്രിയിലാക്കിയതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസടുത്തതായി പൊലിസ് കോടതിയെ അറിയിച്ചു.

 അർദ്ധരാത്രിയിൽ മൂന്ന് അപരിചിതരായ പുരുഷൻമാർ മുറിയിലെത്തി, പിതാവിന്റെ സാന്നിധ്യത്തില്‍ മരുന്ന് കുത്തിവച്ചു; മാതാപിതാക്കള്‍ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
Also Read

അർദ്ധരാത്രിയിൽ മൂന്ന് അപരിചിതരായ പുരുഷൻമാർ മുറിയിലെത്തി, പിതാവിന്റെ സാന്നിധ്യത്തില്‍ മരുന്ന് കുത്തിവച്ചു; മാതാപിതാക്കള്‍ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍