LiveTV

Live

Kerala

കെ.ആര്‍ ഇന്ദിരയുടെ വംശീയ വിദ്വേഷ പ്രസ്താവനയില്‍ പ്രതിഷേധിച്ച എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷയും പിഴയും 

കെ.ആര്‍ ഇന്ദിരയുടെ വംശീയ വിദ്വേഷ പ്രസ്താവനയില്‍ പ്രതിഷേധിച്ച എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷയും പിഴയും 

ആകാശവാണി ജീവനക്കാരി കെ.ആര്‍ ഇന്ദിര ഫേസ്ബുക്കിലൂടെ നടത്തിയ വംശീയ വിദ്വേഷ പ്രസ്താവനയില്‍ പ്രതിഷേധിച്ച എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രവും ശിക്ഷയും. ഗുരുതര വംശീയ വിദ്വേഷ പ്രസ്താവന നടത്തിയ കെ.ആര്‍ ഇന്ദിരക്കെതിരെ തുടര്‍നടപടിയെടുക്കാത്ത പൊലീസ് പ്രതിഷേധിച്ച് മാർച്ച് നടത്തിയവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ വിധിച്ചതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’;  വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പില്‍ എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തം
Also Read

‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’; വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പില്‍ എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തം

2019 സെപ്തംബർ 11നാണ് ഇന്ദിരക്കെതിരായ കേസില്‍ പൊലീസ് നിരുത്തരവാദപരമായി നീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ഒ പ്രവർത്തകർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാര്‍ച്ച് നടത്തിയ 11 എസ്.ഐ.ഒ പ്രവർത്തകർക്കെതിരെ അന്ന് പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ തുടര്‍ കോടതി വിധിയിലാണ് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഫീഖ് അന്നമനട അടക്കമുള്ള 11 പ്രവർത്തകർക്ക് കൊടുങ്ങല്ലൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തെ തടവും 750 രൂപ പിഴയും വിധിച്ചത്. ‌ കോടതിപിരിയും വരെയുള്ള തടവും ശിക്ഷയാണ് മാര്‍ച്ച് നടത്തിയ 11 പേര്‍ക്കെതിരെ കോടതി വിധിച്ചത്. കേസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഫാസ്റ്റ്ട്രാക്ക് കുറ്റപത്രവും വിചാരണയും ശിക്ഷയും വിധിച്ചതിലൂടെ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ പൊലീസിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടാനായെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.

കെ.ആര്‍ ഇന്ദിരയുടെ വംശീയ വിദ്വേഷ പ്രസ്താവനയില്‍ പ്രതിഷേധിച്ച എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷയും പിഴയും 
മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി പ്രളയം, നടപടി വൈകുന്നു
Also Read

മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി പ്രളയം, നടപടി വൈകുന്നു

അതെ സമയം കെ.ആര്‍ ഇന്ദിരക്കെതിരായ കേസില്‍ ഫേസ്‌ബുക്കിൽ നിന്ന് രേഖകൾ കിട്ടാത്തത് മൂലമാണ് നടപടി വൈകുന്നതെന്നാണ് പൊലീസ് വാദം. 2019 സെപ്റ്റംബര്‍ രണ്ടിനാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചത്. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ പൗരർ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. അതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ചര്‍ച്ചകളിലും വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെ.ആര്‍ ഇന്ദിര സംസാരിച്ചത്. ‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ പറഞ്ഞു.’ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്.

മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
Also Read

മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കെ.ആര്‍ ഇന്ദിരയുടെ വംശീയ പ്രസ്താവനക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ എം.ആർ വിപിൻ ദാസ്, ദലിത് ആക്റ്റിവിസ്റ്റ് ദിനു വെയില്‍, സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന, മനുഷ്യാവകാശ പ്രവർത്തക രേഖാ രാജ്, എസ്.ഐ.ഒ നേതാക്കൾ തുടങ്ങിയവര്‍ പരാതി നല്‍കിയിരുന്നു.