LiveTV

Live

Kerala

സംസ്ഥാന തൊ​ഴി​ൽ വ​കു​പ്പിന്‍റെ ‘കൈവല്യ വായ്പ’ പദ്ധതി മുടങ്ങി

തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്ക് ചെറു സംരംഭങ്ങൾ തുടങ്ങാനായി തൊഴിൽ വകുപ്പ് കൊണ്ടുവന്ന ‘കൈവല്യ വായ്പ’ പദ്ധതിക്ക് അകാല ചരമം

സംസ്ഥാന തൊ​ഴി​ൽ വ​കു​പ്പിന്‍റെ ‘കൈവല്യ വായ്പ’ പദ്ധതി മുടങ്ങി

തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്ക് ചെറു സംരംഭങ്ങൾ തുടങ്ങാനായി തൊഴിൽ വകുപ്പ് കൊണ്ടുവന്ന 'കൈവല്യ വായ്പ' പദ്ധതിക്ക് അകാല ചരമം. സംസ്ഥാന തൊഴിൽ വകുപ്പ് 2016ൽ തുടങ്ങിയ പദ്ധതിയിൽ 2017ന് ശേഷം അപേക്ഷകർക്ക് വായ്പ അനുവദിച്ചിട്ടില്ല. ഫണ്ടില്ലാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

സംസ്ഥാന തൊഴിൽ വകുപ്പ് 2016ൽ തുടങ്ങിയ പദ്ധതിയിൽ ഇത് വരെ പതിനായിരത്തിലധികം പേർ അപേക്ഷ നൽകിയെങ്കിലും സഹായം കിട്ടിയത് ആയിരത്തിൽ താഴെ പേർക്ക് മാത്രമാണ്. പദ്ധതി പ്രകാരം പരമാവധി 50,000 രൂപ വരെയാണ് ഒരാൾക്ക് അനുവദിക്കുക. അഞ്ചുവർഷം കൊണ്ട് 25,000 രൂപ തിരിച്ചടച്ചാൽ മതിയെന്നാണ് വ്യവസ്ഥ. സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലാതെ ജീവിക്കുന്നവരാണ് അപേക്ഷകരിൽ ഭൂരിഭാഗവും.

അപേക്ഷയോടൊപ്പം ചെയ്യാൻ കഴിയുന്ന സ്വയം തൊഴിൽ സംരംഭത്തിന്റെ പ്രൊപ്പോസൽ കൂടി ഇവർ സമർപ്പിച്ചിരുന്നു. കൈവല്യ പദ്ധതിക്കായി കിട്ടിയ ഫണ്ട് വിതരണം ചെയ്തു കഴിഞ്ഞുവെന്നും കൂടുതൽ ഫണ്ട് കിട്ടിയാലെ മുഴുവൻ അപേക്ഷകർക്കും കൊടുത്തു തീർക്കാൻ കഴിയൂ എന്നുമാണ് അധികൃതർ പറയുന്നത്.