LiveTV

Live

Kerala

പാലക്കാട് ജില്ല ഇനി ബലൂണില്‍ പറന്ന് കാണാം!

പാലക്കാട് ജില്ല ഇനി ബലൂണില്‍ പറന്ന് കാണാം!

പാലക്കാട് ജില്ല ഇനി ബലൂണില്‍ പറന്ന് കാണാം. പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഹോട്ട് എയർ ബലൂൺ യാത്രയിലൂടെയാണ് ജില്ല മുഴുവന്‍ പറന്ന് കാണാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലും ഉത്തരേന്ത്യയിലും നിലവില്‍ പ്രചാരത്തിലുള്ള ഹോട്ട് എയര്‍ ബലൂണുകളാകും പാലക്കാടും പറക്കാന്‍ ഉപയോഗിക്കുക. ഇതിന്റെ ഭാഗമായുള്ള പരീക്ഷണ പറക്കല്‍ ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് പാലക്കാട് എം.എൽ.എ ഷാഫി പറമ്പില്‍ അറിയിച്ചു.

പരീക്ഷണ പറക്കല്‍ നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാവുന്ന നമ്പര്‍ - 0491 2538996, +91 9947697651