LiveTV

Live

Kerala

അമ്മയെ തല്ലിയ അക്രമിയെ തിരിച്ചടിച്ച് മകള്‍; പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പ്രതി വീണ്ടും അറസ്റ്റില്‍

സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്

അമ്മയെ തല്ലിയ അക്രമിയെ തിരിച്ചടിച്ച് മകള്‍; പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പ്രതി വീണ്ടും അറസ്റ്റില്‍

ബസ് കാത്തു നില്‍ക്കുകയായിരുന്ന അമ്മയെയും മകളെയും യുവാവ് ആക്രമിച്ചു. കോട്ടയം കടുത്തുരുത്തിയിലാണ് മദ്യലഹരിയില്‍ യുവാവ് അമ്മയേയും മകളേയും ആക്രമിച്ചത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

ഇക്കഴിഞ്ഞ 30-ാം തിയതി രാത്രി 10 മണിക്ക് കോതനല്ലോർ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അമ്മയുടെ തലക്ക് പരിക്ക് പറ്റുകയും നാട്ടുകാര്‍ ഇടപ്പെട്ട് അക്രമി രഞ്ജിത്തിനെ തടയുകയും ചെയ്തു. പിന്നീട് അമ്മയുടെയും മകളുടെയും പരാതിയില്‍ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും നിസാരകുറ്റം ചുമത്തിയതിനാല്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ഇതിനെതിരെ അമ്മയും മകളും വൈക്കം എ.എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതും വട്ടുകുളം സ്വദേശി രഞ്ജിത്തിനെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കും.