LiveTV

Live

Kerala

സഫ ഫെബിന്റെ തുടര്‍പഠനം മുസ്‌ലിം ലീഗ് ഏറ്റെടുത്തു

സഫ ഫെബിന്റെ തുടര്‍പഠനം മുസ്‌ലിം ലീഗ് ഏറ്റെടുത്തു

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായ സഫ ഫെബിന്റെ ഉന്നത വിദ്യാഭ്യാസ ചെലവ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റെടുത്തതായി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. കരുവാരക്കുണ്ട് സൗദി കെ.എം.സി.സി മീറ്റിലാണ് ഇക്കാര്യം സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്. പരിപാടിയിൽ സഫ ഫെബിനെ ആദരിച്ചു. കരുവാരക്കുണ്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിനിയാണ് സഫ ഫെബിന്‍.

മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്‍ സ്ക്കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന രാഹുല്‍ ഗാന്ധി വേദിയില്‍ കയറിയതിന് ശേഷമാണ് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിച്ചത്. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനി സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കുട്ടികള്‍ക്കായുള്ള പ്രസംഗത്തിന് മനോഹര പരിഭാഷ നിർവഹിച്ച സഫ പൊടുന്നനെയാണ് താരമായത്. മികച്ച പരിഭാഷ നിര്‍വ്വഹിച്ച സഫക്ക് രാഹുല്‍ ചോക്ളേറ്റ് നല്‍കിയാണ് യാത്രയാക്കിയത്.

‘മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്, രാഹുൽ ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു’;  വി.ടി ബല്‍റാം
Also Read

‘മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്, രാഹുൽ ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു’; വി.ടി ബല്‍റാം

സഫയുടെ പ്രസംഗം ഉപ്പ ലൈവായി കേട്ടു, മകള്‍ സംഭവമായ വിവരം പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉമ്മ അറിഞ്ഞിരുന്നില്ല
Also Read

സഫയുടെ പ്രസംഗം ഉപ്പ ലൈവായി കേട്ടു, മകള്‍ സംഭവമായ വിവരം പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉമ്മ അറിഞ്ഞിരുന്നില്ല