LiveTV

Live

Kerala

കൂടുതല്‍ സവാള വേണം; കേന്ദ്രത്തോട് കേരളം  

460 മെട്രിക് ടൺ സവാള നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കേന്ദ്രത്തിന് കത്തയചച്ചു.

കൂടുതല്‍ സവാള വേണം; കേന്ദ്രത്തോട് കേരളം  

വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതൽ സവാള നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 460 മെട്രിക് ടൺ സവാള നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കേന്ദ്രത്തിന് കത്തയച്ചു. ആഴ്ചയിൽ 115ഓളം മെട്രിക് ടൺ സവാള ആവശ്യം വരുന്നുണ്ടെന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്ത് വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ എന്ന നിലയിലാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഉള്ളിയുടെ വില 150 കടന്നിരുന്നു. മാത്രമല്ല സംസ്ഥാനത്ത് സവാള ലഭിക്കാത്ത സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍.

വരുന്ന പത്താം തിയതിക്കകം ആദ്യഘട്ടമെന്ന നിലയില്‍ കുറച്ച് സവാള എത്തുകയാണെങ്കില്‍ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍.