LiveTV

Live

Kerala

കുട്ടികളെ പട്ടിണി മൂലം ശിശുക്ഷേമ സമിതിയെ ഏല്‍പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

ജനറല്‍ ആശുപത്രിയിലെത്തിച്ച് ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി

 കുട്ടികളെ പട്ടിണി മൂലം ശിശുക്ഷേമ സമിതിയെ ഏല്‍പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികളെ പട്ടിണി മൂലം ശിശുക്ഷേമ സമിതിയെ ഏല്‍പിച്ച സംഭവത്തില്‍ കുട്ടികളുടെ പിതാവ് അറസ്റ്റില്‍. മദ്യപിച്ച ശേഷം സ്ഥിരമായി കുട്ടികളെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പിതാവ് കുഞ്ഞുമോനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജനറല്‍ ആശുപത്രിയിലെത്തിച്ച് ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി. മര്‍ദ്ദനം സംബന്ധിച്ച് അമ്മയുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അമ്മയും കുട്ടികള്‍ നിലവില്‍ മഹിളാമന്ദിരത്തിലാണ്. അമ്മക്ക് നഗരസഭ താത്കാലിക ജോലിയും നല്‍കി.

പട്ടിണി മൂലം  കുട്ടികളെ  കൈമാറേണ്ടി വന്ന സംഭവം; കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കും
Also Read

പട്ടിണി മൂലം കുട്ടികളെ കൈമാറേണ്ടി വന്ന സംഭവം; കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കും