LiveTV

Live

Kerala

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍; രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയച്ചു

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയിലാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍; രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയച്ചു

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയിലാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയച്ചു. തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്തിരുന്നത്.

വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍ എത്തിച്ചത്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിരുന്നത്. തന്റെ ഒപ്പിട്ട ലെറ്റർ ഹെഡ് ശ്രീകുമാർ മേനോന്റെ കൈവശമുണ്ടെന്നും ഇതു ദുരുപയോഗം ചെയ്യുമെന്നും മഞ്ജു വാരിയരുടെ പരാതിയിൽ പറഞ്ഞിരുന്നു.

ഈ ലെറ്റർ ഹെഡ് കണ്ടെത്താൻ കൂടിയായിരുന്നു പൊലീസ് അന്വേഷണം. മഞ്ജു വാരിയരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകുമാർ‌ മേനോന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. സംവിധായകൻ അപകടത്തിൽപെടുത്തുമെന്നു ഭയപ്പെടുന്നതായി മഞ്ജു വാരിയർ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു.