LiveTV

Live

Kerala

മാധ്യമ പ്രവർത്തകയെ സദാചാര പൊലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിൽ

മാധ്യമപ്രവർത്തകയേയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ അറസ്റ്റിൽ.

മാധ്യമ പ്രവർത്തകയെ സദാചാര പൊലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിൽ

മാധ്യമപ്രവർത്തകയേയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ അറസ്റ്റിൽ. പ്രസ് ക്ലബ്ബിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് അറസ്റ്റിന് തയ്യാറായത്. പ്രസ് ക്ലബ്ബിൽ നിന്നും രാധാകൃഷ്ണനെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വനിതാ മാധ്യമ പ്രവർത്തകർ വ്യക്തമാക്കി.

വനിതാ മാധ്യമ പ്രവർത്തകയുടെ വീട്ടിൽ വെച്ച് സദാചാര ഗുണ്ടായിസം കാണിച്ച തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ പേട്ട പോലീസ് കേസെടുത്തിരുന്നു. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചതടക്കം ജാമ്യമില്ലാ വകുപ്പ് ആയിട്ടും അറസ്റ്റിലേക്ക് നീങ്ങാൻ പോലീസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രസ് ക്ലബ്ബിനകത്ത് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം കനത്തതോടെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. യുവതിയുടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാണിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്താണ് പ്രസ് ക്ലബ് സെക്രട്ടറി സംഘമായെത്തി അതിക്രമം കാണിച്ചതെന്നാണ് യുവതി പരാതി നല്‍കിയത്.