LiveTV

Live

Entertainment

ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അഞ്ജലി അമീര്‍

ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്.

ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അഞ്ജലി അമീര്‍

ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീർ. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആര്‍ത്തവമില്ല, ഞങ്ങള്‍ക്ക് ശബരിമലയില്‍ പോകാനാകുമോ? അഞ്ജലി അമീര്‍
Also Read

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആര്‍ത്തവമില്ല, ഞങ്ങള്‍ക്ക് ശബരിമലയില്‍ പോകാനാകുമോ? അഞ്ജലി അമീര്‍

കോഴിക്കോട്കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വ‍ഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു.

‘എന്റെ സിനിമ കാരണമായ  വിഷമത്തില്‍ ക്ഷമ ചോദിക്കുന്നു’, ഈ ഒരൊറ്റ വാക്കു കൊണ്ട് ലാലുവങ്കിൾ എനിക്ക് പ്രിയപ്പെട്ടതാണ്; വിവാദങ്ങളില്‍ ലാല്‍ ജോസിനെ പിന്തുണച്ച് നടി അഞ്ജലി അമീര്‍
Also Read

‘എന്റെ സിനിമ കാരണമായ  വിഷമത്തില്‍ ക്ഷമ ചോദിക്കുന്നു’, ഈ ഒരൊറ്റ വാക്കു കൊണ്ട് ലാലുവങ്കിൾ എനിക്ക് പ്രിയപ്പെട്ടതാണ്; വിവാദങ്ങളില്‍ ലാല്‍ ജോസിനെ പിന്തുണച്ച് നടി അഞ്ജലി അമീര്‍

താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയതായും അഞ്ജലി അമീര്‍ പറഞ്ഞു.