LiveTV

Live

Kerala

സഭാ തർക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളെ പൂർണമായും തള്ളി ഓർത്തഡോക്സ് സഭ 

ചർച്ചകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് ഇതര ക്രൈസ്തവ സഭ മേലധ്യക്ഷൻമാർക്ക് കത്തയക്കുമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിത്വിയൻ കാതോലിക്ക ബാവ പറഞ്ഞു.

സഭാ തർക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളെ പൂർണമായും തള്ളി ഓർത്തഡോക്സ് സഭ 

സഭാ തർക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളെ പൂർണമായും തള്ളി ഓർത്തഡോക്സ് സഭ. ചർച്ചകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് ഇതര ക്രൈസ്തവ സഭ മേലധ്യക്ഷൻമാർക്ക് കത്തയക്കുമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിത്വിയൻ കാതോലിക്ക ബാവ പറഞ്ഞു. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ഇതര ക്രൈസ്തവ സംഘടനകളുടെ നിലപാടിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിയ സഹനസമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഓർത്തഡോക്സ് സഭ കാതോലിക്ക ബാവ കോടതി വിധി നടപ്പിലാക്കാതെയുള്ള ഒരു ചർച്ചകൾക്കും സഭ സന്നദ്ധമല്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്.