LiveTV

Live

Kerala

കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുത്തു

കുട്ടികളുടെ അമ്മയിൽ നിന്നും കൈതമുക്ക് കോളനി വാസികളിൽ നിന്നുമാണ് കമ്മീഷൻ മൊഴിയെടുത്തത്.

കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുത്തു

കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. കുട്ടികളുടെ അമ്മയിൽ നിന്നും കൈതമുക്ക് കോളനി വാസികളിൽ നിന്നുമാണ് കമ്മീഷൻ മൊഴിയെടുത്തത്. സാമൂഹിക സുരക്ഷ പദ്ധതികൾ താഴെത്തട്ടിലെത്തുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്ന് കമ്മീഷൻ അംഗം റോസി ടാബ പറഞ്ഞു.

പട്ടിണി മൂലം അമ്മ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനത്തെത്തിയത്. സംഭവം നടന്ന കൈതമുക്ക് കോളനി സന്ദർശിച്ച കമ്മീഷൻ അംഗം റോസി ടാബ കോളനി നിവാസികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് അമ്മയേയും കുട്ടികളേയും താമസിപ്പിച്ചിരിക്കുന്ന ഡെല്‍വ്യൂ ഷെല്‍ട്ടര്‍ ഹോമിലെത്തിയ കമ്മീഷൻ ഇവരിൽ നിന്നും മൊഴിയെടുത്തു. കുടുംബത്തിൻറെ അവസ്ഥ ദയനീയമാണെന്നും സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റോസി ടാബ പറഞ്ഞു

കുടുംബത്തിന്‍റെ പുനരിധിവാസവും കുട്ടികളുടെ വിദ്യാഭ്യാസവുമുൾപ്പടെയുളള കാര്യങ്ങളിൽ രണ്ട് ദിവസത്തിനുളളിൽ തീരുമാനമാകുമെന്ന് ജില്ല കളക്ടർ അറിയിച്ചു.