LiveTV

Live

Kerala

പതിനെട്ടാം പടിക്കു മുകളില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗത്തിന് നിരോധനം

ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി

പതിനെട്ടാം പടിക്കു മുകളില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗത്തിന് നിരോധനം

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി. ഇനി മുതൽ തിരുമുറ്റത്ത് ഫോൺ വിളിക്കാൻ പോലും മൊബൈൽ പുറത്തെടുക്കാനാവില്ല.

ആദ്യ ഘട്ടത്തിൽ താക്കീത് നൽകി ദൃശ്യങ്ങൾ മായ്ച ശേഷം ഫോൺ തിരികെ നൽകും. വരും ദിവസങ്ങളിൽ ഫോൺ വാങ്ങി വയ്ക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പന്മാർ നടപ്പന്തലിലേക്ക് കടക്കുമ്പോൾ മുതൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.