LiveTV

Live

Kerala

പല്ലാരിമംഗലം ഇരട്ടക്കൊലപാതകം: പ്രതിക്ക്‌ വധശിക്ഷ 

മാവേലിക്കര പല്ലാരിമംഗലം ഇരട്ടക്കൊലക്കേസിലെ പ്രതി സുധീഷിന് വധശിക്ഷ. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

പല്ലാരിമംഗലം ഇരട്ടക്കൊലപാതകം: പ്രതിക്ക്‌ വധശിക്ഷ 

മാവേലിക്കര പല്ലാരിമംഗലം ഇരട്ടക്കൊലക്കേസിലെ പ്രതി സുധീഷിന് വധശിക്ഷ. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2018ലാണ് പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു, ഭാര്യ ശശികല എന്നിവര്‍ കൊല്ലപ്പെട്ടത്.

മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു, ഭാര്യ ശശികല എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ആണ് അയല്‍വാസിയായ പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷിന് ശിക്ഷ വിധിച്ചത്. 2018 ഏപ്രില്‍ 23 നായിരുന്നു സംഭവം. ബിജു ശശികല ദമ്പതികളുടെ അന്ന് ഒന്‍പത് വയസുള്ള മകന്‍ അപ്പു സംഭവം കണ്ട് ഭയന്ന് അയല്‍ വീട്ടില്‍ എത്തി വിവരം അറിയിച്ചു. അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അടിയേറ്റ ദമ്പതിമാര്‍ അവശനിലയിലായിരുന്നു.

ശശികല സംഭവസ്ഥലത്തുവെച്ചും ബിജു കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. ശശികലയോട് സുധീഷ് പലതവണ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തതിനെതുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എ ബദറുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്.