LiveTV

Live

Kerala

ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണമെന്ന് മന്ത്രി കെ.ടി ജലീല്‍ 

ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണര്‍ തന്നെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്.

ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണമെന്ന് മന്ത്രി കെ.ടി ജലീല്‍ 

ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണര്‍ തന്നെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണമെന്നും റിപ്പോര്‍ട്ടിന്‍റെ ആധികാരികത എന്താണെന്നും മന്ത്രി ചോദിച്ചു. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നും ജലീല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ മഹനീയത നഷ്ടപ്പെടുത്തരുതെന്ന് ഗവര്‍ണര്‍ പറഞ്ഞത് വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ദുഷ്പ്രചാരണങ്ങള്‍ക്കെതിരാണെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.