LiveTV

Live

Kerala

കാസര്‍ഗോഡ് നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ്

പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യ കേസിലാണ് കോടതി വിധി.

കാസര്‍ഗോഡ് നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ്

കാസര്‍കോട് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവുശിക്ഷ. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബീവറേജ് മദ്യവില്‍പനശാലയിലെ കാവല്‍ക്കാരനായ ശങ്കരംപാടി സ്വദേശി വി.എസ് രവീന്ദ്രനാണ് അപൂര്‍വ ശിക്ഷ. പ്രതി ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് പി.എസ് ശശികുമാര്‍ വിധിച്ചു. ഇതുകൂടാതെ 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം.

പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യ കേസിലാണ് കോടതി വിധി. 2018 സെപ്തംബര്‍ ഒമ്പതിന് ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ഇയാളുടെ വീട്ടിലെക്ക് എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.