LiveTV

Live

Kerala

മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; ബാലാവകാശ കമ്മീഷനും ശിശുക്ഷേമസമിതിയും തമ്മിലുളള തർക്കം രൂക്ഷമാകുന്നു

പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ശിശുക്ഷേമ സമിതിക്ക് പിശക് പറ്റിയെന്ന് ബാലാവകാശ കമ്മീഷൻ ചെയര്‍മാന്‍ പി. സുരേഷ് മീഡിയവണിനോട് പറഞ്ഞു.

മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; ബാലാവകാശ കമ്മീഷനും ശിശുക്ഷേമസമിതിയും തമ്മിലുളള തർക്കം രൂക്ഷമാകുന്നു

തിരുവനന്തപുരം കൈതമുക്കില്‍ അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷനും ശിശുക്ഷേമസമിതിയും തമ്മിലുളള തർക്കം രൂക്ഷമാകുന്നു. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ശിശുക്ഷേമ സമിതിക്ക് പിശക് പറ്റിയെന്ന് ബാലാവകാശ കമ്മീഷൻ ചെയര്‍മാന്‍ പി. സുരേഷ് മീഡിയവണിനോട് പറഞ്ഞു.

എന്നാല്‍ അമ്മയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചതെന്ന് നലപാടില്‍ ശിശുക്ഷേമസമതി ഉറച്ചു നില്‍ക്കുകയാണ്. കൈതമുക്കിൽ പട്ടിണിമൂലം കുട്ടികൾ മണ്ണ് വാരിത്തിന്നൂവെന്ന ശിശുക്ഷേമ സമിതിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് ബാലാവകാശ കമ്മീഷൻ നടത്തിയത്. പട്ടിണിയുടെ സാഹചര്യമില്ലെന്ന് അമ്മ ബാലാവകാശ കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്. വിഷയം അവധാനതയോടെയല്ല ശിശുക്ഷേമ സമിതി കൈകാര്യം ചെയ്തതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് മീഡിയവണ്ണിനോട് പറഞ്ഞു

മതിയായ അന്വേഷണം നടത്താതെ ശിശുക്ഷേമ സമിതി നടത്തിയ പരാമർശങ്ങൾ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി. അതേസമയം വിശപ്പ്മൂലം കുട്ടികൾ മണ്ണ് വാരിത്തിന്നുവെന്ന പരാതി അമ്മ നൽകിയിട്ടുണ്ടെന്ന വാദത്തിൽ ശിശുക്ഷേമ സമിതി ഉറച്ച് നിൽക്കുകയാണ്.