LiveTV

Live

Kerala

ഐ.എന്‍.എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും

കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ചു കടൽ കൊള്ളക്കാരുടെ ഭീക്ഷണി രണ്ട് വര്‍ഷങ്ങളായി ഉണ്ടായിട്ടില്ലെന്നും ദക്ഷിണ നാവിക സേനാ മേധാവി പറഞ്ഞു.

ഐ.എന്‍.എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും

കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന ഇന്ത്യയുടെ വിമാന വാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാകുമെന്ന് ദക്ഷിണ നാവിക സേനാ മേധാവി അനില്‍ കുമാര്‍ ‌‍ ചൌള. നാവിക സേനയില്‍ വനിതകള്‍ക്കായി കൂടുതല്‍ സൌകര്യങ്ങള്‍ ഉറപ്പുവരുത്തും. എല്ലാ വെല്ലുവിളികളേയും നേരിടാന്‍ സേന സുസജ്ജമാണെന്നും ചൌള കൊച്ചിയില്‍ പറഞ്ഞു.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രമേഖലളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. വിദേശ രാജ്യങ്ങൾ ഇന്ത്യൻ കടൽ വഴി നടത്തുന്ന വ്യാപാരത്തിന് നാവികസേന സുരക്ഷ ഒരുക്കുന്നുണ്ട്. കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ചു കടൽ കൊള്ളക്കാരുടെ ഭീക്ഷണി രണ്ട് വര്‍ഷങ്ങളായി ഉണ്ടായിട്ടില്ലെന്നും ദക്ഷിണ നാവിക സേനാ മേധാവി പറഞ്ഞു. കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന ഇന്ത്യയുടെ വിമാന വാഹിനിക്കപ്പല്‍ ഐ.എൻ.എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാകും. നിര്‍മാണത്തിവിരിക്കെ ഐ.എന്‍.എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്ക്ക് മോഷണം പോയ സംഭവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം പുരോഗമിക്കുന്നതായും ചാവ്ള വ്യക്തമാക്കി.