LiveTV

Live

Kerala

കുതിച്ചുയര്‍ന്ന് പച്ചക്കറിവില, സവാളക്ക് 130, ചെറിയ ഉള്ളിക്ക് 145 

എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്.

കുതിച്ചുയര്‍ന്ന് പച്ചക്കറിവില, സവാളക്ക് 130, ചെറിയ ഉള്ളിക്ക് 145 

സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.

ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഇതര സംസ്ഥാനങ്ങളിലെ കൃഷി വ്യാപകമായി നശിച്ചതോടെയാണ് പച്ചക്കറി വില കുതിച്ചുകയറിയത്. സവാളയുടെയും ചെറിയ ഉള്ളിയുടെയും വില മൊത്ത വിപണിയില്‍ 130 കടന്നു.പയര്‍ - 55, ബീന്‍സ് - 44, ക്യാരറ്റ് - 60, ബീറ്റ്റൂട്ട് - 60, പാവക്ക - 46, പീച്ചിങ്ങ - 42, തക്കാളി - 36 ഇങ്ങനെ പോകുന്നു വില.ചില്ലറ വില്‍പനക്കാരുടെ അടുത്തെത്തിയാല്‍ വില ഇനിയും കൂടും. വിലവര്‍ധന കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു.