കൈതമുക്കിലെ കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം കൈതമുക്കിലെ കുട്ടികള്‍ പട്ടിണിമൂലം മണ്ണ് തിന്നൂവെന്നത് അവാസ്തവമാണെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് എസ്.സുരേഷ്.
തിരുവനന്തപുരം കൈതമുക്കിലെ കുട്ടികള്‍ പട്ടിണിമൂലം മണ്ണ് തിന്നൂവെന്നത് അവാസ്തവമാണെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് എസ്.സുരേഷ്. കുട്ടികള്‍ മണ്ണ് തിന്നുവെന്ന് അമ്മയും പറഞ്ഞില്ല, ശിശുക്ഷേമ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അമ്മ ഒപ്പിട്ടുനല്‍കുകയായിരുന്നു, കുട്ടികളെ കൂടെ നിര്‍ത്താനാണ് ഇഷ്ടമെന്ന് അമ്മ കമ്മീഷനോട് പറഞ്ഞു, അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്താതെ ശിശുക്ഷേമ സമിതി തിരുമാനത്തിലെത്തി, വിഷയം കൈകാര്യം ചെയ്തതില്‍ ശിശുക്ഷേമ സമിതിക്ക് പാളിച്ചയുണ്ടായെന്നും ബാലാവകാശ കമ്മീഷന് സുരേഷ് പറഞ്ഞു.