LiveTV

Live

Kerala

കോട്ടയം ഈരാറ്റുപേട്ടയിൽ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

മഹീന്ദ്ര റൂറല്‍ ഫിനാന്‍സില്‍ നിന്നും ഷാജിയെടുത്ത വായ്പ കുടിശികയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്ക് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചിരുന്നു.

കോട്ടയം ഈരാറ്റുപേട്ടയിൽ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോട്ടയം ഈരാറ്റുപേട്ടയിൽ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തിടനാട് സ്വദേശി തൊട്ടിയില്‍ ഷാജിയാണ് ആത്മഹത്യ ചെയ്തത്. മഹീന്ദ്ര റൂറല്‍ ഫിനാന്‍സില്‍ നിന്നും ഷാജിയെടുത്ത വായ്പ കുടിശികയാവുകയും തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്ക് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചിരുന്നു.

മകളുടെ വിവാഹത്തിനായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഷാജി മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസിൽ നിന്ന് വായ്പയെടുത്തത്. തടിപ്പണിക്കാരനായിരുന്ന ഷാജി പലപ്പോഴായി ഭൂരിഭാഗം തുകയും അടച്ചെങ്കിലും, അവസാന നാല് മാസത്തെ അടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പലിശ കൂടി ചേർത്ത് 19,500 രൂപ നൽകണമെന്ന് കാട്ടി സ്ഥാപനം അന്ത്യശാസനം നൽകുകയായിരുന്നു. തുക അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് കാട്ടി വെള്ളിയാഴ്ച്ചയാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയത്. ഇതേ തുടർന്നുള്ള മനോവിഷമത്തിൽ ജീവനൊടുക്കുകയാണെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് ഷാജി തൂങ്ങി മരിച്ചത്. സംഭവത്തിൽ തിടനാട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.