LiveTV

Live

Kerala

ഭിന്നശേഷിക്കാരന്റെ സ്ഥലവും കെട്ടിടവും പിടിച്ചെടുത്ത് ക്ഷേത്രഭരണ സമിതി

ആറു മാസത്തിനകം കേസ് തീർപ്പാക്കാൻ ഹൈകോടതി ഉത്തരവിട്ടിട്ട് ഏഴ് മാസം കഴിഞ്ഞു

ഭിന്നശേഷിക്കാരന്റെ  സ്ഥലവും കെട്ടിടവും പിടിച്ചെടുത്ത് ക്ഷേത്രഭരണ സമിതി

ഭിന്നശേഷിക്കാരന്റെ പേരിലുള്ള സ്ഥലവും കെട്ടിടവും പിടിച്ചെടുത്ത് ക്ഷേത്രഭരണ സമിതി. തിരുവനന്തപുരം കരിക്കകത്ത് ക്ഷേത്രത്തിന് സമീപം വാങ്ങിയ മൂന്ന് സെന്റ് സ്ഥലവും കെട്ടിടവും ലഭിക്കാൻ ഒമ്പത് വർഷമായി കേസ് നടത്തുകയാണ് ഒരു കുടുംബം.

ജീവിതം കരുപ്പിടിപ്പിക്കാന്‍ ഭിന്നശേഷിക്കാരനായ മകനുമായി 9 വർഷം മുമ്പ് വാങ്ങിയതാണീ കെട്ടിടം. ഒരു വർഷം ഇവിടെ കച്ചവടം നടത്തിവരുമ്പോഴാണ് ഇവിടെ നിന്ന് ഇറക്കിവിടുന്നത്. പിന്നീട് എല്ലാം നിയമക്കുരുക്കിലായി.

ഒരേ ഒരു രാജാവ്; ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ 
Also Read

ഒരേ ഒരു രാജാവ്; ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ 

വില്ലേജ് ഓഫീസർ മുതൽ കലക്ടർ വരെ അനുകൂലമായ റിപ്പോർട്ട് നൽകി. ആറു മാസത്തിനകം കേസ് തീർപ്പാക്കാൻ ഹൈകോടതി ഉത്തരവിട്ടിട്ട് ഏഴ് മാസം കഴിഞ്ഞു. വേഗത്തിൽ തീർപ്പാക്കാൻ മുഖ്യമന്ത്രിയും നിർദ്ദേശിച്ചു. പക്ഷേ ഫലമില്ല.

തങ്ങളുടെ മകന്റെ ഭാവിക്ക് കരുതിയ മുതൽ തിരിച്ചുപിടിക്കും വരെ പോരാടുകയാണ് ഈ സാധാരണ കുടുംബം.