LiveTV

Live

Kerala

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ പ്രക്ഷോഭം തുടരും

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ പ്രക്ഷോഭം തുടരും

സൌജന്യ ചികിത്സക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരാന്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ തീരുമാനം. ഡയറക്ടര്‍ ചര്‍ച്ചക്ക് തയാറാകണമെന്നും എല്ലാ വിഭാഗം ജീവനക്കാരുടെയും സംയുക്ത ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്കുള്ള ചികിത്സായിളവിന് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശ്രീചിത്രയുടെ നടപടിക്കെതിരെ ജീവനക്കാര്‍ ഇന്നലെ കരിദിനം ആചരിച്ചിരുന്നു. ഡയറക്ടറുമായി ചര്‍ച്ചക്ക് ശ്രമം നടത്തിയെങ്കിലും ചര്‍ച്ചക്ക് ഡയറക്ടര്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ തുടരാന്‍ തന്നെയാണ് ശ്രീചിത്രയിലെ വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദി തീരുമാനിച്ചിരിക്കുന്നത്.

 ഷെയ്‍ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് സംവിധായകന്‍ കമല്‍
Also Read

ഷെയ്‍ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് സംവിധായകന്‍ കമല്‍

ചികിത്സ ഇളവ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവ് പിന്‍വലിക്കുക, അനധികൃത നിയമനം ഉള്‍പ്പെടെ അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം തുടരും. ചര്‍ച്ചക്ക് ഡയറക്ടര്‍ തയാറാകുന്നതുവരെ വ്യത്യസ്ത രീതിയില്‍ പ്രതിഷേധ പരിപാടികള്‍ തുടരും.

ജീവനക്കാരുടെ സംഘടനകളോടൊപ്പം രാഷ്ട്രീപാര്‍ട്ടികളും യുവജനസംഘടനകളും ചികിത്സായിളവ് പുനസ്ഥാപിക്കണമന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്ത് തുടരും.