LiveTV

Live

Kerala

അധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്കൂൾ സൂപ്രണ്ടിന് സ്ഥലം മാറ്റം

ഭരണസൗകര്യത്തിനായാണ് സ്ഥലം മാറ്റമെന്നാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ വിശദീകരണം

അധ്യാപകന്‍റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്കൂൾ സൂപ്രണ്ടിന് സ്ഥലം മാറ്റം

ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗീക ചൂഷണം മേലുദ്യോഗസ്ഥരെ അറിയിച്ച സ്കൂളിലെ സീനയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. അതേസമയം പ്രതിയെ പിന്തുണച്ച പ്രധാന അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കാത്തത് അധ്യാപാകരിലും വിദ്യാര്‍ത്ഥികളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. സംഗീത അധ്യാപകരന്‍ നരേന്ദ്രബാബു ലൈംഗീക ചൂഷണ നടത്തിയ സംഭവം. സ്കൂളിലുള്ള സീനയര്‍ സൂപ്രണ്ട് ധര്‍മ്മരാജന്‍ ഈ വിവരം മേലുധ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊണ്ട സൂപ്രണ്ടിനെ പ്രതിയുള്‍പ്പടെ ചിലര്‍ പൂട്ടിയിടുകയും ചെയ്തു. ഈ സൂപ്രണ്ടിനെയായണ് ഇപ്പോള്‍ മൂന്നാറിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഭരണ സൌകര്യത്തിന്റെ പേരിലെന്ന് പറഞ്ഞാണ് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍

ഉത്തരവ് ഇറക്കിയത്. മൂന്നാര്‍ റസിഡന്ഷ്യല്‍ സ്കൂളിലെ സീനയര്‍ സൂപ്രണ്ട് ജിജി തോമസിനെ ഏറ്റുമാനൂരിലേക്കും മാറ്റി. പ്രതിയെ പിന്തുണയ്ക്കുന്നവരെ സ്ഥലം മാറ്റാതെ സീനയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ കുട്ടികളും മാതാപിതാക്കളും ആശങ്കയിലാണ്.

അതേസമയം അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പൊതുസമൂഹത്തില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നുണ്ട്. നടപടിയെടുക്കാത്തതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘിപ്പിക്കാനാണ് ഫ്രെട്ടേണിറ്റി മൂവ്മെന്റ് അടക്കമുളള സംഘടനകളുടെ തീരുമാനം. പഠനം ഉപേക്ഷിച്ച 95 വിദ്യാര്‍ത്ഥികളില്‍ 13 വിദ്യാര്‍ത്ഥികള്‍ ഇന്നലെ തിരിച്ച് എത്തിയിരുന്നു. ബാക്കിയുള്ള വിദ്യാര്‍ത്ഥികളും അസിസ്റ്റന്റ് ജില്ല കലക്ടര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തിരിച്ച് വരാനിരിക്കെയാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്.