പട്ടിണി മൂലം കുട്ടികളെ കൈമാറേണ്ടി വന്ന സംഭവം; കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കും
ആറ് കുട്ടികളേയും വൈദ്യ പരിശോധനക്ക് വിധേയമാക്കും. പട്ടിണി മൂലം നാല് കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയിരുന്നു
തിരുവനന്തപുരം കൈതമുക്കില്‍ പട്ടിണി മൂലം അമ്മക്ക് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടിവന്ന സംഭവത്തില്‍ കൂടുതല്‍ നടപടികള്‍. ആറ് കുട്ടികളേയും വൈദ്യ പരിശോധനക്ക് വിധേയമാക്കും. പട്ടിണി മൂലം നാല് കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയിരുന്നു. ഇപ്പോള്‍ മഹിളാ മന്ദിരത്തിലുള്ള അമ്മയേയും രണ്ട് കുട്ടികളേയും വെള്ളനാട് പുനലാലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റും.
പട്ടിണി മൂലം കുട്ടികള്‍ മണ്ണു വാരിത്തിന്നുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. പട്ടിണി മൂലം കുട്ടികളെ അമ്മ ശിശുക്ഷേമസമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ആറ് കുട്ടികളിൽ 4 പേരെ ശിശുക്ഷേമസമിതിയെ ഏൽപിച്ചു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നല്കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.