LiveTV

Live

Kerala

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാനാകാതെ നഗരസഭ

ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണ ദിനേന വര്‍ധിക്കുന്നതാണ് നഗരസഭ നേരിടുന്ന വെല്ലുവിളി.

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാനാകാതെ  നഗരസഭ

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് നഗരസഭ. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണ ദിനേന വര്‍ധിക്കുന്നതാണ് നഗരസഭ നേരിടുന്ന വെല്ലുവിളി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ദിവസവും പെരുമ്പാവൂരിലേക്ക് എത്തുന്നത്. ഇതില്‍ നഗരത്തിനകത്ത് താമസിക്കുന്നവരും സമീപ പ്രദേശങ്ങളില്‍ താമസിച്ച് ജോലിക്കായി നഗരത്തിലെത്തുന്നവരുമുണ്ട്. ഓരോ ദിവസവും ഇവരുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം കൃത്യമായി വിവരം ശേഖരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. നഗരസഭ വിചാരിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് അധികൃതരുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളി ഹോട്ടിലിന് മുന്നില്‍ വെച്ച് സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പുറമെ നഗരത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളിലും ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളിലുമെല്ലാം പൊലീസ് പിടിയിലാകുന്നതില്‍ അധികവും ഇതര സംസ്ഥാനക്കാരാണ്. ഈ സാഹചര്യത്തില്‍ നാട്ടുകാരും ആശങ്കയോടെയും ഭയത്തോടെയുമാണ് കഴിയുന്നത്. എന്നാല്‍ ഇവരെ കുറിച്ചുള്ള കാര്യങ്ങളില്‍ ഇടപെടല്‍ നടത്താതെ പരസ്പരം കുറ്റപ്പെടുത്തുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.